ഇന്ത്യൻ വിദ്യാർത്ഥികളുമായി ഇറാനിൽ നിന്നുള്ള ആദ്യ വിമാനം ഡൽഹിയിലെത്തി
ന്യൂഡൽഹി: ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളുമായി ആദ്യ വിമാനം ഡൽഹിയിലെത്തി. വെള്ളിയാഴ്ച രാത്രിയാണ് വിമാനം ഡൽഹിയിലെത്തിയത്. വിമാനത്തിൽ ഉണ്ടായിരുന്നവരിൽ ഏറെയും ജമ്മു കാശ്മീരിൽ നിന്നുള്ളവരായിരുന്നു. ആകെ 290 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി മഹാൻ എയറിന്റെ ചാർറ്റേർഡ് വിമാനങ്ങൾ വഴി ഏകദേശം 1000 ഇന്ത്യക്കാരെയാണ് ഇറാനിൻ നിന്ന് തിരിച്ചെത്തിക്കുന്നത്. മൂന്ന് പ്രേത്യേക വിമാനങ്ങളിലാണ് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത്.

