അന്താരാഷ്ട്ര യോഗ ദിനം; വിശാഖപട്ടണത്ത് യോഗാ സംഗമ പരിപാടി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു

പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ച് രാജ്യം. വിശാഖപട്ടണത്ത് മൂന്ന് ലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുന്ന യോഗാ സംഗമ പരിപാടി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.
യോഗാ സംഗമം പരിപാടിയുടെ ഭാഗമായി ഒരേസമയം രാജ്യത്തെ 10 ലക്ഷത്തിൽ അധികം സ്ഥലങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കും. ഡൽഹിയിൽ റെഡ് ഫോർട്ട്, കുത്തബ് മിനാർ, കർത്തവ്യപഥ് തുടങ്ങി 109 സ്ഥലങ്ങളിൽ യോഗ ദിനത്തോടനുബന്ധിച്ച് പരിപാടികൾ നടക്കും.
കൊച്ചി ബോൾഗാട്ടിയിൽ കേന്ദ്ര ടൂറിസം വകുപ്പിന്റെ യോഗ പരിപാടിയിൽ പങ്കെടുക്കാൻ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെത്തി. യോഗാദിനാചരണം സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂരിൽ മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്യും.
Tag; International Yoga Day; Prime Minister Narendra Modi inaugurated the Yoga Sangam event in Visakhapatnam