സിന്ധു നദീജല കരാർ പുനസ്ഥാപിക്കില്ല – അമിത് ഷാ

ന്യൂഡൽഹി: സിന്ധു നദീജല കരാർ ഇന്ത്യ പുനസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയ്ക്ക് അവകാശപ്പെട്ട ജലം നമ്മൾ ഉപയോഗിക്കും. പാക്കിസ്ഥാനിലേക്ക് ഒഴുകിയിരുന്ന വെള്ളം കനാൽ നിർമ്മിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര ഉടമ്പടികൾ ഏകപക്ഷീയമായി റദ്ദാക്കാൻ കഴിയില്ല. എന്നാൽ ഒരിക്കൽ അത് ലംഘിക്കപ്പെട്ടാൽ പിന്നീട് അതിന് നിലനിൽപ്പില്ല അമിത് ഷാ പറഞ്ഞു.