സ്റ്റാൻഡിലേക്ക് ബസ് ഇടിച്ചു കയറി, മൂന്നുപേർക്ക് പരിക്ക്

ചേർപ്പ്: നിയന്ത്രണം വിട്ട ബസ് സ്റ്റാൻഡിലേക്ക് ഇടിച്ചുകയറി മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. ചൊവ്വൂർ അഞ്ചാംകല്ല് പോലീസ് ട്രാഫിക് പഞ്ചിങ് ബൂത്തിന് സമീപമായിരുന്നു അപകടം. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. തൃശ്ശൂരിൽ നിന്ന് പോവുകയായിരുന്ന അൽ അസ ബസ്സാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.