എയർ ഇന്ത്യയുടെ പരിശോധനാ വിവരങ്ങൾ തേടി ഡിജിസിഎ

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ, എയർ ഇന്ത്യയുടെ 2024 മുതൽ നടന്ന സുരക്ഷാ പരിശോധനകളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് ഡിജിസിഎ നടപടിയെടുത്തു. സമഗ്രമായ സുരക്ഷാ ഓഡിറ്റിന്റെ ഭാഗമായി സമഗ്രമായ വിശകലനമാണ് ഡിജിസിഎ ലക്ഷ്യമിടുന്നത്.
അതിനിടെ ജീവനക്കാരുടെ വിന്യാസത്തിലും മേൽനോട്ടത്തിലും ഗുരുതര വീഴ്ചകൾ കണ്ടെത്തിയതോടെ എയർ ഇന്ത്യയിലെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്തു. അപകടം ഒഴിവാക്കാനായ സാഹചര്യങ്ങളിൽ ഉത്തരവാദിത്തം നിർവഹിക്കാത്തതിന്റെ പേരിലാണ് ഇവരെ എല്ലാ സേവന ചുമതലകളിൽ നിന്നുമൊഴിവാക്കാൻ നിർദേശം നൽകിയിരിക്കുന്നത്.