ഡാമിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥികൾ ഒഴുക്കിൽപെട്ടു

പാലക്കാട്: പാലക്കാട് മീനാക്ഷിപുരം കമ്പാലത്തറ ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽ പെട്ടു. പൂങ്ങുന്നാരം സ്വദേശി കാർത്തിക് (19) ചിറ്റൂർ അണിക്കോട് സ്വദേശി വിഷ്ണു പ്രസാദ് (18) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. പ്ലസ് ടു വിദ്യാർത്ഥികളാണ് ഇരുവരും. ഡാമിൽ കുളിക്കാനിറങ്ങിയതോടെ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്.