ഇറാൻ വിദേശകാര്യ മന്ത്രി റഷ്യയിലേക്ക്; പുടിനുമായി കൂടിക്കാഴ്ച്ച

അമേരിക്കയുടെ ആണവകേന്ദ്ര ആക്രമണത്തെ തുടർന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗി റഷ്യയിലേക്ക്. തിങ്കളാഴ്ച മോസ്‌കോയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി സുപ്രധാന കൂടിക്കാഴ്ച നടത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. ഇറാന്റെ സുഹൃത്താണ് റഷ്യ ഞങ്ങൾ എപ്പോഴും പരസ്പരം കൂടിയാലോചനകൾ നടത്താറുണ്ട്. ഗൗരവമേറിയ ചർച്ചകൾക്കായാണു റഷ്യയിലേക്ക് പോകുന്നത് അബ്ബാസ് അരാഗി പറഞ്ഞു.