ഇറാന്റെ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു

തെൽ അവീവ്: ഇറാന്റെ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെടുകയും 1213 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ അറിയിച്ചു. പരിക്കേറ്റവരിൽ 16 പേരുടെ നില അതീവ ഗുരുതരമാണെന്നും ഇസ്രായേൽ എമർജൻസി മെഡിക്കൽ വിഭാഗം മഗേൻ ഡേവിഡ് ആദം അറിയിച്ചു. അതേസമയം ഇസ്രായേൽ നടത്തിയ തിരിച്ചാക്രമണത്തിൽ ഇറാനിൽ 400 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്.
ഇറാന്റെ ആക്രമണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന തെൽ അവീവ് വിമാനത്താവളം നാളെ മുതൽ ഭാഗികമായി പ്രവർത്തനം പുനരാരംഭിക്കുമെന്ന് ഇസ്രായേൽ എയർപോർട്ട് അതോറിറ്റി അറിയിച്ചു. സുരക്ഷയുടെ ഭാഗമായി വിമാനങ്ങളുടെയും യാത്രക്കാരുടെയും എണ്ണം നിയന്ത്രിക്കുമെന്നും അധികൃതർ വ്യക്തമാക്കി.