യുഡിഎഫ് പ്രതീക്ഷിച്ച വിജയത്തിലേക്ക് അടുക്കുന്നു – കെപിസിസി പ്രസിഡന്റ്

നിലമ്പൂർ: യുഡിഎഫ് പ്രതീക്ഷിച്ച വിജയത്തിലേക്ക് അടുക്കുന്നെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ചില സ്ഥലങ്ങളിൽ അൻവറിന് കൂടുതൽ വോട്ട് കിട്ടിയിട്ടുണ്ട് യുഡിഎഫ് വോട്ടുകൾ അൻവറിനു പോയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. നിലമ്പൂരിൽ പ്രതിഫലിക്കുന്നത് ഭരണവിരുദ്ധ വികാരമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.