ഇസ്രായേലിൽ ഇറാന്റെ മിസൈൽ ആക്രമണം

ടെൽ അവീവ്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചതിനിടെ തെക്കൻ ഇസ്രായേലിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി. ബീർഷെബയിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ മിസൈൽ പതിച്ചതിൽ മൂന്ന് പേർ മരിച്ചു. പലർക്കും പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന്റെ പശ്ചാതലത്തിൽ പൊതുജനങ്ങൾ ഷെൽട്ടറുകളിൽ തുടരണമെന്ന് ഇസ്രായേൽ പ്രതിരോധ സേന മുന്നറിയിപ്പ് നൽകി. ഇറാൻ വീണ്ടും മിസൈലുകൾ വിക്ഷേപിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.