ആക്സിയോം – 4 ഇന്ന് ബഹിരാകാശനിലയത്തിലെത്തും
ഫ്ലോറിഡ: ഇന്ത്യൻ ബഹിരാകാശ യാത്രികനായ ശുഭാംശു ശുക്ലയും ഉൾപ്പെട്ട ആക്സിയം-4 ദൗത്യം ഇന്ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തും. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് പേടകത്തിന്റെ ഡോക്കിങ് പ്രക്രിയ ആരംഭിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.
ബഹിരാകാശ നിലയത്തിലെ ഹാർമണി മൊഡ്യൂളിന്റെ ബാഹ്യ ഭാഗത്ത്,ബഹിരാകാശത്തിലേക്കുള്ള ദിശയിലായുള്ള പോർട്ടിൽ പേടകം സ്വയം ഡോക്ക് ചെയ്യുമെന്ന് നാസ വ്യക്തമാക്കി.
28.5 മണിക്കൂർ നീണ്ട സഞ്ചാരത്തിനുശേഷമാണ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്നത്. അമേരിക്കയിലെ പെഗ്ഗി വിറ്റ്സൻ, പോളണ്ടിലെ സ്ലാവോസ് വിസീവ്സ്കി, ഹംഗറിയിലെ ടിബോർ കാപു എന്നിവരാണ് സഹയാത്രികർ.

