കേരള സാഹിത്യ അക്കാദമി പുരസ്കാരം നിരസിക്കുന്നതായി എം സ്വരാജ്

തിരുവനന്തപുരം: സാഹിത്യ അക്കാദമി അവാർഡ് സ്വീകരിക്കില്ലെന്ന് എം സ്വരാജിന്റെ ഫേസ് ബുക്ക് പോസ്റ്റ്. ‘പൂക്കളുടെ പുസ്തകം’ എന്ന കൃതിക്കായിരുന്നു ഉപന്യാസവിഭാഗത്തിൽ നൽകുന്ന സി.ബി കുമാര്‍ എന്‍ഡോവ്മെന്റ്. പുരസ്കാരങ്ങൾ സ്വീകരിക്കില്ല എന്നത് നേരത്തെയുള്ള നിലപാടാണ്. അത് ആവർത്തിക്കുന്നുവെന്നും സ്വരാജ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുത്തിരുന്നതിനാൽ പുരസ്കാര വിവരം അറിയാൻ വൈകിയയെന്നും ഏത് തരത്തിലുള്ള പുരസ്കാരങ്ങളും സ്വീകരിക്കില്ലെന്ന നിലപാട് താൻ ഏറെക്കാലമായി നിലനിർത്തിക്കൊണ്ടിരിക്കുന്നതാണെന്നും ഇതിനു മുമ്പും വിവിധ ട്രസ്റ്റുകളും സമിതികളും പുരസ്കാരത്തിനായി പരിഗണിച്ചപ്പോൾ ഇതേ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള സാഹിത്യ അക്കാദമി അവാർഡ് വാർത്തയായി വന്നതിന്റെ അടിസ്ഥാനത്തിലാണ് തന്റെ നിലപാട് പൊതുജനങ്ങളുമായി പങ്കുവെയ്ക്കുന്നതെന്നും സ്വരാജ് വ്യക്തമാക്കി.