ദലിത് യുവതിക്കെതിരായ വ്യാജ മോഷണക്കേസ്: പരാതിക്കാർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ എസ്സി എസ്ടി കമ്മിഷന് ഉത്തരവ്

തിരുവനന്തപുരത്ത് മോഷണക്കുറ്റം ആരോപിച്ച് ദലിത് യുവതിയെ പൊലീസ് സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ വ്യാജ പരാതി നല്കിയ സ്ത്രീക്കെതിരെ കേസെടുക്കും. കേസില്‍ പരാതിക്കാരിയായ ഓമന ഡാനിയല്‍ ഉള്‍പ്പെടെ എതിര് കക്ഷികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ എസ്സി, എസ്ടി കമ്മിഷന് ഉത്തരവിട്ടു.
തിരുവനന്തപുരം അമ്പലമുക്കിൽ വീട്ടു വീട്ജോലിക്ക് നിന്ന ബിന്ദുവിനെതിരെ ഉടമ ഓമന ഡാനിയേൽ മോഷണക്കുറ്റം ആരോപിച്ചാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വീട്ടിലുണ്ടായിരുന്ന തന്റെ രണ്ടരപ്പവൻ സ്വർണം ബിന്ദു കവർന്നെടുത്തു എന്നായിരുന്നു പരാതി. പിന്നീട് ഓമനയുടെ വീട്ടില്‍ നിന്നു തന്നെ മാല കണ്ടെത്തിയിരുന്നു. തുടർന്നാണ് പേരൂർക്കട പൊലീസ് ബിന്ദുവിനെ സ്റ്റേഷനിൽ എത്തിച്ച് മാനസികമായി പീഡിപ്പിച്ചത്. ബിന്ദു മുഖ്യമന്ത്രിക്കും ഡിജിപിക്കു മടക്കം പരാതി നൽകിയിരുന്നു. തുടർന്ന് എസ്ഐയെയും ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെയും സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. മാനസിക പീഡനത്തിനും മാനഹാനിക്കും ശാരീരിക അവശതയ്ക്കും നിയമപരമായി പരിഹാരം കണ്ടെത്താന്‍ പേരൂര്‍ക്കട പൊലീസിന് കേസെടുക്കാമെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി.