മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനും നന്ദി അറിയിച്ച് പുതിയ സംസ്ഥാന പൊലീസ് മേധാവി

മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനും നന്ദി അറിയിച്ച് പുതിയ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. കേരള പൊലീസ് പ്രൊഫഷണൽ സേനയാണ്. ലഹരി മരുന്ന് തടയാൻ ശക്തമായ നടപടിയെടുക്കുമെന്നും സേനയിലെ ഉദ്യോഗസ്ഥരുടെ സ്ട്രെസ് എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും റവാഡ ചന്ദ്രശേഖർ പറഞ്ഞു.
ലഹരി മരുന്ന് തടയാൻ ശക്തമായ നടപടിയെടുക്കും. നിലവിൽ ചില ഡ്രൈവുകൾ നടക്കുന്നുണ്ട്. കൂടുതൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി. സൈബർ കുറ്റ കൃത്യങ്ങൾ തടയാൻ പരമാവധി ശ്രമം നടക്കും. കേരളത്തിലേക്ക് തിരിച്ചു വരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. വെല്ലുവിളികൾ ഒരുപാടുണ്ട്. പക്ഷേ പോലീസ് ഒറ്റക്കെട്ടായി അതിനെ നേരിടുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു. പൊലീസിന്റെ പൊതുജനങ്ങളോടുള്ള പെരുമാറ്റം മാന്യമായിരിക്കണം. അല്ലെങ്കിൽ പരിശീലനം കടുപ്പിക്കുമെന്നും നടപടികൾ ഉണ്ടാകുമെന്നും ഡിജിപി മുന്നറിയിപ്പ് നൽകി.
കൂത്തുപറമ്പ് വെടിവെപ്പ് വിവാദത്തിൽ പ്രതികരിക്കാനില്ലെന്നും റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി.
Tag: New state police chief thanks Chief Minister Pinarayi Vijayan and state government