Latest News

ശിവകാശിയിലെ പടക്ക നിർമാണ ശാലയിൽ സ്ഫോടനം; അഞ്ച് പേർ മരിച്ചു

 ശിവകാശിയിലെ പടക്ക നിർമാണ ശാലയിൽ സ്ഫോടനം; അഞ്ച് പേർ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. വിരുദുനഗർ ജില്ലയിലെ ചിന്നകമൻപട്ടിക്ക് സമീപമുള്ള ഗോകുലേഷ് പടക്ക നിർമാണ ശാലയിലാണ് സ്‌ഫോടനം ഉണ്ടായത്. അപകടത്തിൽ അഞ്ച് പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ നാല് പേരുടെ നില​ ഗുരുതരമാണ്.

അപകടസമയത്ത് 50ലേറെ പേർ ഫാക്ടറിയിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ വിരുദുനഗർ സർക്കാർ ആശുപത്രിയിൽ പ്രവേഷിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes