”കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖറിന് പങ്കില്ല”; സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖറിന് പങ്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൂത്തുപറമ്പ് വെടിവെപ്പ് നടത്തിയത് യു ഡി എഫ് സർക്കാരാണ്. സംഭവത്തിന് രണ്ട് ദിവസം മുൻപ് മാത്രമാണ് റവാഡ ചന്ദ്രശേഖർ ഐപിഎസ് ഉദ്യോഗസ്ഥനായി ചുമതലയേറ്റതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ആന്ധ്രക്കാരനായ അദ്ദേഹത്തിന് കണ്ണൂരിന്റേയോ തലശ്ശേരിയുടെയോ ഭൂമിശാസ്ത്രമോ രാഷ്ട്രീയമോ അറിയില്ല. കൂത്തുപറമ്പിലുണ്ടായ സംഭവത്തിന് നേതൃത്വം നൽകിയത് ഹക്കിം ബത്തേരിയും ടി ടി ആന്റണിയുമാണ്. അഞ്ചുപേരെ കൊന്നത് യുഡിഎഫ് സർക്കാരാണെന്നും റവാഡയല്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കെ. സി വേണുഗോപാലിന്റെ വിമർശനങ്ങൾ മറുപടി അർഹിക്കുന്നില്ല. കമ്മ്യൂണിസ്റ്റ് വിരുദ്ധമായ നിലപാടാണിതെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ഡിജിപി നിയമനത്തിൽ പി ജയരാജൻ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. സർക്കാരാണ് തീരുമാനിക്കേണ്ടത് എന്ന ശരിയായ രീതിയിലുള്ള പ്രതികരണമാണ് അദ്ദേഹം നടത്തിയത്. പാർട്ടി നൽകുന്ന ക്ലീൻ ചിറ്റ് അനുസരിച്ചല്ല ഡിജിപി നിയമനമെന്നും പട്ടികയിലെ മെച്ചപ്പെട്ട ആളെന്ന നിലയിലാണ് റവാഡയെ തിരഞ്ഞെടുത്തതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
TAG; ”DGP Rawada Chandrashekhar has no role in the Koothuparamba firing”; CPM State Secretary MV Govindan