ഡയാലിസിസ് ചെയ്യുന്നതിൽ ബുദ്ധിമുട്ട്; വി.എസിന്‍റെ ആരോഗ്യ നില അതീവ ഗുരുതരം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വെൻറിലേറ്ററിന്റെ സഹായത്തിലൂടെയാണ് ഇപ്പോൾ ജീവൻ നിലനിർത്തുന്നത്. മെഡിക്കൽ ബോർഡ് തുടർച്ചയായ ഡയാലിസിസ് ആവശ്യമാണ് എന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഡയാലിസിസ് നടത്താൻ ശ്രമിച്ചെങ്കിലും ശരീരം അനുകൂലമായി പ്രതികരിച്ചില്ല. രക്തസമ്മർദ്ദം മാറിക്കൊണ്ടിരിക്കുകയാണ്. വൃക്കകളുടെ പ്രവർത്തനം സാധാരണ നിലയിലാക്കാൻ ചികിത്സ പുരോഗമിക്കുകയാണ്. വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരടങ്ങിയ സംഘമാണ് വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില നിരീക്ഷിക്കുന്നത്.