ആരോഗ്യമന്ത്രി രാജിവെച്ച് ഇറങ്ങിപ്പോകണം’; വി ഡി സതീശന്‍

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം ഇടിഞ്ഞ് വീണ് സ്ത്രീ മരിക്കാനിടയായ സംഭവം ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരോഗ്യ വകുപ്പ് മന്ത്രിയും സഹകരണ വകുപ്പ് മന്ത്രിയും സ്ഥലത്തെത്തി ആ കെട്ടിടം അടഞ്ഞു കിടക്കുന്ന കെട്ടിടമാണെന്നും അതിനകത്ത് ആരുമില്ലെന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചതിനാലാണ് രക്ഷാപ്രവര്‍ത്തനം നടക്കാതിരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ന് രാവിലെ കൂടി ഉപോഗിക്കപ്പെട്ടിരുന്ന കെട്ടിടമാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഉപയോഗിക്കാത്ത കെട്ടിടമാണെന്നും കെട്ടിടത്തിനകത്ത് ആരുമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞത് – പ്രതിപക്ഷ നേതാവ് ചോദിച്ചു.
ഒരു ജീവനാണ് നഷ്ടപ്പെട്ടതെന്നും രക്ഷാപ്രവര്‍ത്തനം നടത്താത്തതിന്റെ ഉത്തരവാദിത്തം മന്ത്രിമാര്‍ക്കാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ആരോഗ്യരംഗത്തെ വെന്റിലേറ്ററിലാക്കിയ ആരോഗ്യമന്ത്രിയാണിത്. മരുന്നില്ല, സര്‍ജിക്കല്‍ എക്യുപ്‌മെന്റ്‌സ് ഇല്ല, സ്റ്റാഫില്ല, ആരോഗ്യ രംഗം അലങ്കോലമാക്കി. മന്ത്രിയെ ഇതില്‍നിന്ന് ഒഴിവാക്കാന്‍ സാധിക്കില്ല. ഗുരുതരമായ തെറ്റാണ് ഉണ്ടാക്കിയിരിക്കുന്നത് അദ്ദേഹം പറഞ്ഞു.