ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിദേശ ബഹുമതികൾ; ഘാന ബഹുമതിയോടെ റെക്കോർഡ് സ്വന്തമാക്കി, പ്രധാനമന്ത്രി നരേന്ദ്ര മോദി

നരേന്ദ്ര മോദി ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിദേശ ബഹുമതികൾ നേടിയ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 25 വിദേശ രാജ്യങ്ങളുടെ പരമോന്നത ബഹുമതികൾ ഏറ്റുവാങ്ങിയതോടെയാണ് മോദി ഈ അപൂർവ നേട്ടം സ്വന്തമാക്കുന്നത്.
ഇപ്പോൾ നടന്ന വിദേശ പര്യടനത്തിന്റെ ഭാഗമായാണ് മോദിക്ക് ഏറ്റവും പുതിയ ബഹുമതിയായ ഘാനയുടെ പരമോന്നത ബഹുമതിയായ ‘ദി ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ നൽകപ്പെട്ടത്. ഇതോടെ മുൻ പ്രധാനമന്ത്രിമാരെ പിന്തള്ളിയാണ് മോദി ഈ ചരിത്ര നേട്ടത്തിലെത്തിയത്.
മോദിക്ക് ലഭിച്ച മറ്റ് പ്രധാന ബഹുമതികൾ:
ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് മക്കാരിയോസ് III – സൈപ്രസ്
ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ & കീ ഓഫ് ദി ഇന്ത്യൻ ഓഷ്യൻ – മൗറീഷ്യസ്
ഓർഡർ മുബാറക് അലി കബീർ – കുവൈത്ത്
ഓർഡർ ഓഫ് ഫ്രീഡം – ഗയാന
ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ – നൈജീരിയ
ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ – ഡൊമിനിക്ക
ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് ഓണർ – ഗ്രീസ്
ഓർഡർ ഓഫ് സെന്റ് ആൻഡ്രൂ ദി അപ്പോസ്തൽ – റഷ്യ
ഗ്രാൻഡ് ക്രോസ് ഓഫ് ദി ലെജിയൻ ഓഫ് ഓണർ – ഫ്രാൻസ്
ലെജിയൻ ഓഫ് മെറിറ്റ് – യുഎസ്എ
ഓർഡർ ഓഫ് ദി സായിദ് – യുഎഇ
ഗ്രാൻഡ് കോളർ ഓഫ് ദി സ്റ്റേറ്റ് ഓഫ് പലസ്തീൻ – പലസ്തീൻ
സ്റ്റേറ്റ് ഓർഡർ ഓഫ് ഗാസി അമീർ അമാനുല്ല ഖാൻ – അഫ്ഗാനിസ്ഥാൻ
ഓർഡർ ഓഫ് കിങ് അബ്ദുൽ അസീസ് – സൗദി അറേബ്യ
ഏറ്റവും ദൈർഘ്യമേറിയ വിദേശ പര്യടനം
മോദിയുടെ പ്രധാനമന്ത്രിത്വ കാലഘട്ടത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിദേശ പര്യടനത്തിന്റെ ഭാഗമായാണ് ഈ സന്ദർശനങ്ങൾ. ഘാനയ്ക്കു പിന്നാലെ ട്രിനിഡാഡ് ആൻഡ് ടുബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നിവയാണ് പ്രധാനമന്ത്രിയുടെ സന്ദർശന പട്ടികയിലെ മറ്റ് രാജ്യങ്ങൾ.
ബ്രസീലിൽ നടക്കുന്ന BRICS ഉച്ചകോടിയിലും മോദി പങ്കെടുക്കും. വ്യാഴാഴ്ച (ജൂലൈ 3) ട്രിനിഡാഡ് ആൻഡ് ടുബാഗോയിൽ എത്തിയ പ്രധാനമന്ത്രി, ഇന്ന് അർജന്റീനയിൽ ലാൻഡ് ചെയ്യും. ഇവിടെ പ്രസിഡന്റ് ജാവിയർ മിലിയുവുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും.
ജൂലൈ 8 വരെ മോദി ബ്രസീലിലായിരിക്കും, പിന്നീട് നമീബിയ സന്ദർശിച്ച് പര്യടനം സമാപിപ്പിക്കും.
Tag: Highest number of foreign honours in India’s history; PM Narendra Modi sets record with Ghana honour