റാഗിംഗ്: എട്ടാം ക്ലാസുകാരന് ഗുരുതര പരിക്ക്

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് കാരാകുറിശ്ശി സർക്കാർ ഹൈസ്കൂളിൽ പത്താം ക്ലാസുകാരായ ആറ് പേർ ചേർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു. യൂണിഫോം ധരിക്കാത്തതാണ് മർദ്ദനത്തിന് കാരണം. ശരീരമാസകലം പരിക്കേറ്റ കുട്ടിയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചു പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രതികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ കുട്ടിയുടെ പിതാവിൻ്റെ പരാതി പരിശോധിച്ച പൊലീസ്, ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് കൈമാറി.