25 വർഷങ്ങൾക്കുശേഷം പാകിസ്ഥാനിൽ നിന്നും മൈക്രോസോഫ്റ്റ് പിന്മാറുന്നു: രാജ്യത്തെ വലിയ തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ

ലോകതലത്തിൽ 9,000 ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനത്തിനു പിന്നാലെ, ടെക് ഭീമൻ മൈക്രോസോഫ്റ്റ് പാക്കിസ്ഥാനിലെ 25 വർഷത്തെ പ്രവർത്തനം ഔദ്യോഗികമായി അവസാനിപ്പിച്ചു. 2000ൽ പാക്കിസ്ഥാനിൽ പ്രവർത്തനം ആരംഭിച്ച കമ്പനി, പാകിസ്ഥാന്റെ ഡിജിറ്റൽ വിപ്ലവത്തിൽ വലിയ പങ്കുവഹിച്ചിരുന്നു.
മൈക്രോസോഫ്റ്റിന്റെ പിന്മാറ്റം, രാജ്യത്തെ നിലവിലെ രാഷ്ട്രീയ-സാമ്പത്തിക അസ്ഥിരതകളുടെ നേർത്ത പ്രതിഫലനമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അഭ്യന്തര പ്രശ്നങ്ങളാണ് കമ്പനിയുടെ പ്രവർത്തനം താറുമാറാക്കിയത് എന്നത് മുൻ തലമുറ ലീഡർമാരിൽ ഒരാളായ ജവാദ് റഹ്മാൻ ഉന്നയിച്ച പ്രധാന ആരോപണമാണ്. ലിങ്ക്ഡ്ഇനിലൂടെ നൽകിയ പ്രതികരണത്തിൽ, കമ്പനിയുടെ മുഴുവൻ ജീവനക്കാരെയും പതിയെ കുറച്ച് വരികയായിരുന്നു എന്നും, ബാക്കിയുള്ളവർക്ക് ഉടൻ വിവരമെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൈക്രോസോഫ്റ്റ് പാക്കിസ്ഥാനിൽ വരുത്തിയ മാറ്റങ്ങൾ പ്രശംസനീയമായിരുന്നുവെങ്കിലും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്തെ അസ്ഥിരതകളും നിശ്ചിത നയപരമായ ദൗർബല്യങ്ങളുമാണ് കമ്പനിയെ പിന്മാറ്റത്തിന് നയിച്ചതെന്ന വിലയിരുത്തലാണ്. രാജ്യത്ത് പ്രവർത്തിക്കാൻ അനുകൂലമായ അന്തരീക്ഷം ഇല്ലാതായതാണ് അന്താരാഷ്ട്ര ടെക് കമ്പനികൾക്ക് തടസ്സം ആകുന്നതെന്ന് റഹ്മാൻ അഭിപ്രായപ്പെട്ടു.
മൈക്രോസോഫ്റ്റിന്റെ പിന്മാറ്റം രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളുന്നതിന്റെ സൂചനയാണെന്ന് മുൻ പാക് പ്രസിഡന്റ് ഇമ്രാൻ ഖാൻ പറഞ്ഞു. “തൊഴിലില്ലായ്മ വർദ്ധിക്കുന്നു, കഴിവുള്ളവർ വിദേശത്തേക്ക് മടങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2022ൽ പാക്കിസ്ഥാനിലെത്തിയ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സുമായി അന്നത്തെ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം, ആ കൂടിക്കാഴ്ചയിൽ നിന്ന് വലിയൊരു നിക്ഷേപം ഉടൻ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും, ഇമ്രാൻ ഖാന്റെ അധികാര നഷ്‌ടത്തെ തുടർന്ന് ആ പദ്ധതികൾ നിലച്ചുപോയി. പിന്നീട് ആ നിക്ഷേപം വിയറ്റ്‌നാമിലേക്ക് മാറിയെന്നും അൽവി പറഞ്ഞു.
മൈക്രോസോഫ്റ്റ് പോലെയുള്ള കമ്പിനികളുടെ പിന്മാറ്റം രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ചുള്ള ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നു. ഈ സ്ഥിതിക്ക് എന്താണ് കാരണമെന്ന് പാക്കിസ്ഥാൻ ആഴമായി പരിശോധിക്കേണ്ട സമയമായെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
Tag:Microsoft withdraws from Pakistan after 25 years: Assessment that it will be a big setback for the country