കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ മകൾക്ക് ഇന്ന് തുടർ ചികിത്സ

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുള്ള അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൾ നവമിയെ ഇന്ന് തുടർ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കും. നവമിയുടെ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജിലെത്തിയപ്പോഴാണ് ശുചിമുറി കെട്ടിടം തകർന്ന് വീണ് അപകടമുണ്ടായത്. ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.