ബസ് സമരത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി സർവീസ് ഉറപ്പാക്കാൻ സർക്കുലർ
തിരുവനന്തപുരം: നാളെ ബസ് സമരത്തെ തുടർന്ന് കെഎസ്ആർടിസിയുടെ എല്ലാ ബസുകളും സർവീസിനിറക്കാൻ നിർദ്ദേശിച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടർ സർക്കുലർ ഇറക്കി. ആശുപത്രികൾ, എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയിലേക്കുള്ള യാത്രയ്ക്ക് ആവശ്യമായത്ര സർവീസുകൾ നൽകണം. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുന്നുവെങ്കിൽ പോലീസ് സഹായം തേടണമെന്ന് സർക്കുലറിൽ വ്യക്തമാക്കി.

