കൈക്കൂലി കേസിൽ ഇ ഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിന് മുൻകൂർ ജാമ്യം

വിജിലൻസ് രജിസ്റ്റർ ചെയ്ത കൈക്കൂലി കേസിൽ ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. സിംഗിൾ ബെഞ്ച് ആണ് ജാമ്യ ഉത്തരവ് നൽകിയത്.
കൊല്ലം സ്വദേശിയായ കശുവണ്ടി വ്യവസായി അനീഷ് നൽകിയ പരാതിയെ തുടർന്നാണ് ശേഖർ കുമാറിനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. നേരത്തെ തന്നെ സംഭവത്തിൽ നേരിട്ട് പങ്കുണ്ടായിരുന്ന മൂന്നു പേർ ജാമ്യത്തിലിറങ്ങിയിരുന്നു. ആരോപണങ്ങൾ വ്യാജമാണെന്നായിരുന്നു ജാമ്യ ഹർജിയിൽ ശേഖർ കുമാർ ഉന്നയിച്ചത്. അന്വേഷണത്തിൽ പൂർണ്ണ സഹകരണം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു.
Tag: ED Assistant Director Shekhar Kumar granted anticipatory bail in bribery case