യുദ്ധക്കളമായി കേരളാ സർവകലാശാല: ക്യാമ്പസിനു, പുറത്ത് ഡിവൈഎഫ്ഐയും അകത്ത് എഐഎസ്എഫും പ്രതിഷേധം നടത്തുന്നു

വിസിക്കെതിരായ ഇടതു സംഘടനകളുടെ പ്രതിഷേധത്തിൽ യുദ്ധക്കളമായി കേരള സർവ്വകലാശാല. പുറത്ത് ഡിവൈഎഫ്ഐയും എഐവൈഎഫും അകത്ത് എഐഎസ്എഫും പ്രതിഷേധം നടത്തുന്നു. പ്രതിഷേധത്തിൽ പൊലീസ് പല തവണ ജലപീരങ്കി പ്രയോഗിച്ചു. എഎൈഎസ്എഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എഐവൈഎഫ് മാർച്ച് പൊലീസ് തടഞ്ഞിരുന്നു. എ ഐ വൈഎഫ് പ്രവർത്തകർക്ക് നേരെയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.
വി ഡി സതീശനെതിരെയും ഡിവൈഎഫ്ഐയുടെ പ്രതികരണം. വിദ്യാർത്ഥി പ്രതിഷേധത്തെ ഗുണ്ടായിസം എന്ന് വിളിക്കുന്നു. ആർഎസ്എസ് ഏജന്റായി വി ഡി സതീശൻ പ്രവർത്തിക്കുന്നു. സതീശനും ഗവർണറും എല്ലാം ചേർന്ന് കുറുമ ഉണ്ടാക്കിയാലും സമരവുമായി തെരുവിൽ ഉണ്ടാകുമെന്നും ഡിവൈഎഫ്ഐ. സർവകലാശാല സ്റ്റാറ്റസ് മറികടന്നാണ് വിസി തീരുമാനമെടുക്കുന്നത്. രജിസ്ട്രാറേ സസ്പെൻഡ് ചെയ്യാൻ വി സി യ്ക്ക് അധികാരമില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.