9,531 കോടി രൂപ കെട്ടിവയ്ക്കാനാവില്ലെന്ന് എം.എസ്.സി; തീരുമാനം ആഗസ്റ്റ് 7ന് ഹൈക്കോടതിയിൽ

സംസ്ഥാനം ആവശ്യപ്പെട്ട 9,531 കോടി രൂപ നഷ്ടപരിഹാരം കെട്ടിവയ്ക്കാൻ കഴിയില്ലെന്ന് മെഡിറ്ററേനിയൻ ഷിപ്പ് കമ്പനി (MSC) ഹൈക്കോടതിയെ അറിയിച്ചു. തങ്ങൾ കെട്ടിവയ്ക്കാൻ തയ്യാറുള്ള തുക എത്രയെന്നത് അറിയിക്കണമെന്ന് കോടതി നിർദേശിക്കുകയും ചെയ്‌തു. കപ്പൽ കമ്പനിക്ക് ഹൈക്കോടതി രണ്ടു ആഴ്ച്ചയ്ക്കുള്ളിൽ സത്യവാങ്മൂലത്തിൽ മറുപടി നൽകാൻ നിർദേശം നൽകി.
കൊച്ചി തീരത്ത് പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞത് മാത്രമാണു പരിസ്ഥിതി പ്രശ്നമെന്നു കമ്പനി വാദിച്ചു. ഇടക്കാല ഉത്തരവ് മാറ്റം വരുത്തേണ്ടതെന്തെന്ന് ഓഗസ്റ്റ് 7-നു കോടതി പരിഗണിക്കുമെന്ന് അറിയിച്ചു. കപ്പല്‍ അറസ്റ്റ് ഒഴിവാക്കാൻ എന്ത് നടപടികളാണ് സ്വീകരിക്കേണ്ടത്, എത്ര തുകയാണ് കമ്പനി കെട്ടിവയ്ക്കാനാവുന്നത് തുടങ്ങിയ കാര്യങ്ങൾക്കാണ് ഹൈക്കോടതി കമ്പനിയെ ചോദിച്ചത്.
ഇനി MSC-യുടെ കൂടുതൽ കപ്പലുകൾ കേരള തീരത്തെത്തുന്നത് ഒഴിവാകേണ്ടിവരുമെന്നും, കൂടുതൽ കപ്പലുകൾ അറസ്റ്റ് ചെയ്യേണ്ടിവന്നാൽ അത് സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാകുമെന്നും കോടതി വ്യക്തമാക്കി. MSCയുടെ കപ്പലുകൾക്ക് 85,000 കോടി രൂപയോളം ഇൻഷുറൻസ് ഉള്ളതായി കമ്പനിയുടെ ഭാഗത്തു നിന്നുള്ള വാദം കോടതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, MSCയുടെ കപ്പൽ അകിറ്റെറ്റ്-2-നെതിരെ തുടരുന്ന അറസ്റ്റ് ഉത്തരവ് ഹൈക്കോടതി തുടരുവാൻ തീരുമാനിച്ചു. കോടതി, കപ്പൽ കമ്പനിയുടെ അറസ്റ്റ് ഒഴിവാക്കാനുള്ള ആവശ്യം തൽക്കാലം അംഗീകരിച്ചില്ല. കമ്പനിയുടെ വിശദമായ മറുപടി ലഭിച്ച ശേഷം മാത്രമേ തുടർ നടപടികൾ പരിഗണിക്കാനാകൂവെന്നും ഹൈക്കോടതി വ്യക്തമാക്കി.
കപ്പൽ മുങ്ങിയതും അപകടം ഉണ്ടായതും പരിസ്ഥിതി മലിനീകരണം സംഭവിച്ചതുമെന്നത് വാസ്തവമാണെന്നും, എന്നാൽ അപകടത്തിന്റെ മുഴുവൻ വ്യാപ്തിയും ഇതുവരെ കണക്കാക്കാനായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. വലിയ നഷ്ടമുണ്ടായതായി പറയാൻ വ്യക്തമുള്ള പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്നും, എന്നാല്‍ അഡ്മിറാലിറ്റി സ്യൂട്ടിലെ അന്തിമ വാദം ഓഗസ്റ്റ് ആദ്യവാരത്തില്‍ കേള്‍ക്കാമെന്നുമാണ് ഹൈക്കോടതിയുടെ നിലപാട്.
Tag: MSC says Rs 9,531 crore cannot be deposited; decision to be taken in High Court on August 7