Latest News

ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു; ശോഭാ സുരേന്ദ്രൻ ഉൾപ്പെടെ നാല് പേർ ജനറൽ സെക്രട്ടറിമാരാകും

 ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു; ശോഭാ സുരേന്ദ്രൻ ഉൾപ്പെടെ നാല് പേർ ജനറൽ സെക്രട്ടറിമാരാകും

ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എം ടി രമേശ്, ശോഭാ സുരേന്ദ്രൻ, അഡ്വ. എസ് സുരേഷ്, അനൂപ് ആന്റണി എന്നിവർ ജനറൽ സെക്രട്ടറിമാരാകും. ഷോൺ ജോർജ്, മുൻ ഡിജിപി ആർ ശ്രീലേഖ, ഡോ.കെ എസ് രാധാകൃഷ്ണ‌ൻ, സി സദാനന്ദൻ, അഡ്വ. പി സുധീർ, സി കൃഷ്‌ണകുമാർ, അഡ്വ. ബി ഗോപാലകൃഷ്‌ണൻ, ഡോ.അബ്ദുൾ സലാം, കെ. സോമൻ, അഡ്വ.കെ കെ അനീഷ്കുമാർ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. അഡ്വ. ഇ കൃഷ്ണദാസാണ് ട്രഷറർ. ജനറൽ സെക്രട്ടറിമാരിൽ വി മുരളീധരൻ പക്ഷത്ത് നിന്നും ആരുമില്ലെന്നത് ശ്രദ്ധേയമാണ്.

അശോകൻ കുളനട (പത്തനംതിട്ട)
കെ രഞ്ജിത്ത് (കണ്ണൂർ)
രേണു സുരേഷ് (എറണാകുളം)
വി വി രാജേഷ് (തിരുവനന്തപുരം)
പന്തളം പ്രതാപൻ (ആലപ്പുഴ)
ജിജി ജോസഫ് (എറണാകുളം)
എം വി ഗോപകുമാർ (ആലപ്പുഴ)
പൂന്തുറ ശ്രീകുമാർ (തിരുവനന്തപുരം)
പി ശ്യാംരാജ് (ഇടുക്കി)
എം പി അഞ്ജന രഞ്ജിത്ത് (തിരുവനന്തപുരം)

ഓഫീസ് സെക്രട്ടറി
ജയരാജ് കൈമൾ (തിരുവനന്തപുരം)

സോഷ്യൽ മീഡിയ കൺവീനർ
അഭിജിത്ത് ആർ നായർ (ഇടുക്കി)

മുഖ്യ വക്താവ്
ടി പി ജയചന്ദ്രൻ (കോഴിക്കോട്)

മീഡിയ കൺവീനർ
സന്ദീപ് സോമനാഥ് (കോട്ടയം)

സംസ്ഥാന സെൽ കോ-ഓർഡിനേറ്റർ
അഡ്വ.വി കെ സജീവൻ (കോഴിക്കോട്)

Tag: BJP announces state leaders; Four people including Shobha Surendran will be general secretaries

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes