Latest News

റീ റിലീസിന് ഒരുങ്ങി “ഉദയനാണ് താരം”; ചിത്രം എത്തുന്നത് ഫോർ കെ ദൃശ്യ മികവോടെ

 റീ റിലീസിന് ഒരുങ്ങി “ഉദയനാണ് താരം”; ചിത്രം എത്തുന്നത് ഫോർ കെ ദൃശ്യ മികവോടെ

മലയാളത്തിൽ നിന്നും മറ്റൊരു സിനിമ കൂടി റീ റിലീസിന് ഒരുങ്ങുകയാണ്. മോഹൻലാൽ നായകനായ ഉദയനാണ് താരമാണ് റീ റിലീസിന് ഒരുങ്ങുന്നത്. റോഷൻ ആൻഡ്രൂസ്- ശ്രീനിവാസൻ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമാണ് ഉദയനാണ് താരം. 20 വര്‍ഷത്തിനുശേഷം ഫോർ കെ ദൃശ്യ മികവോടെയാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ജൂലായ് അവസാനത്തോടെ ആണ് ചിത്രം തിയറ്ററുകളിലെത്തുക.

ഇപ്പോഴിതാ ചിത്രത്തിലെ കരളേ കരളിൻ്റെ കരളേ എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. കൈതപ്രത്തിൻ്റെ വരികൾക്ക് ദീപക് ദേവ് സംഗീതവും വിനീത് ശ്രീനിവാസൻ റിമി ടോമി എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചത്.

സിനിമക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രമാണ് ഉദയനാണ് താരം. കാൾട്ടൺ ഫിലിംസിന്‍റെ ബാനറിൽ സി.കരുണാകരനാണ് ചിത്രം നിർമിച്ചത്.

ഉദയഭാനുവായി മോഹൻലാലും സരോജ്‌കുമാർ എന്ന രാജപ്പനായി ശ്രീനിവാസനും തകർത്തഭിനയിച്ച ചിത്രത്തിൽ മീനയായിരുന്നു നായിക വേഷം ചെയ്തത്. ശ്രീനിവാസനാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളുമായി മികച്ച പ്രേക്ഷക- നിരൂപക ശ്രദ്ധ നേടിയ ചിത്രവുമാണ്. ജഗതി ശ്രീകുമാർ, മുകേഷ്, സലിംകുമാര്‍, ഇന്ദ്രൻസ്, ഭാവന എന്നിവരും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.

Tag: Udayanannu Thaaram” is set for re-release; the film is coming with 4K visual excellence

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes