ഡല്‍ഹിയില്‍ സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം; പരസ്പരം കുത്തി, ഇരുവരും കൊല്ലപ്പെട്ടു

ഡല്‍ഹിയിലെ തിലക് നഗറില്‍ രണ്ട് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കം ഇരുവരുടെയും മരണത്തില്‍ കലാശിച്ചു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ തിലക് നഗറിലെ ഒരു പാര്‍ക്കിലാണ് ഇന്ന് പുലര്‍ച്ചെയായിരുന്നു കത്തികുത്ത് നടന്നത്. സംഭവത്തിൽ ആരിഫ്, സന്ദീപ് എന്ന രണ്ട് യുവാക്കളാണ് മരിച്ചത്.
ഖ്യാല്‍ ബി ബ്ലോക്കില്‍ താമസിച്ചിരുന്ന ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും ബിസിനസ് സംബന്ധമായ തര്‍ക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ഇരുവരും കത്തിയുമായി പാര്‍ക്കില്‍ എത്തുകയും വാക്കുതര്‍ക്കത്തിനിടയില്‍ പരസ്പരം കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.
Tag:Friends fight in Delhi; Both stabbed to death