Latest News

നിമിഷപ്രിയയുടെ മോചനം: യെമന്‍ ഭരണകൂടവുമായി ബന്ധപ്പെട്ട് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍

 നിമിഷപ്രിയയുടെ മോചനം: യെമന്‍ ഭരണകൂടവുമായി ബന്ധപ്പെട്ട് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍

നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. യെമന്‍ ഭരണകൂടവുമായി സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിമിഷപ്രിയയുടെ കുടുംബവുമായും അദ്ദേഹം ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. യെമനിലെ പ്രമുഖ മതനേതാവായ ഷെയ്ഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീദുമായി കാന്തപുരം ആശയവിനിമയം നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം. മോചനദ്രവ്യം നല്‍കി നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള സാധ്യതയാണ് കാന്തപുരം ആരാഞ്ഞത്. ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ അഭ്യര്‍ഥന പ്രകാരമാണ് വിഷയത്തില്‍ കാന്തപുരം ഇടപെട്ടിരിക്കുന്നത്. ഇടപടെല്‍ മര്‍കസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

നിമിഷപ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിട്ടുണ്ട്. വിഷയത്തില്‍ ഇന്ത്യന്‍ എംബസി അടിയന്തര ഇടപെടല്‍ നടത്തണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. ഒപ്പം വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനും അദ്ദേഹം കത്തയച്ചു. ജൂലൈ 16 നാണ് നിമിഷ പ്രിയയുടെ വധശിക്ഷ. വധശിക്ഷ നടപ്പാക്കാന്‍ മൂന്നുദിവസം മാത്രം ബാക്കിനില്‍ക്കെ നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി പ്രോസിക്യൂട്ടര്‍ക്ക് അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്. വധശിക്ഷ ഈ മാസം 16ന് നടപ്പാക്കരുതെന്നും ദയാദനം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്നും പ്രേമകുമാരി യെമന്‍ പ്രോസിക്യൂട്ടര്‍ക്ക് നല്‍കിയ അപേക്ഷയില്‍ പറയുന്നു. സനയിലെ ജയിലില്‍ എത്തി നിമിഷ പ്രിയയെ കാണാന്‍ ഉള്ള ശ്രമങ്ങളും തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes