Latest News

എഐയെ അറിയാതെ പോയ ആപ്പിൾ; ചർച്ചകളിൽ നിറഞ്ഞ് കമ്പനിയും മേധാവിയും

 എഐയെ അറിയാതെ പോയ ആപ്പിൾ; ചർച്ചകളിൽ നിറഞ്ഞ് കമ്പനിയും മേധാവിയും

നിർമിത ബുദ്ധി സർവ്വതും കീഴടക്കി മുന്നേറുമ്പോൾ ആ മാറ്റം അറിയാതെ പോയത് ആപ്പിൾ മാത്രമാണെന്ന തരത്തിലുള്ള ചർച്ചകളാണ് ഇപ്പോൾ ടെക് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. ആപ്പിളിന് എന്താണ് സംഭവിച്ചത് ? എ ഐ അപ്പ്‌ഡേഷനിൽ ആപ്പിൾ പുറകിലാണ് തുടങ്ങിയ വിവിധ അഭിപ്രയങ്ങളാണ് ഇപ്പോൾ ഉയർന്ന വരുന്നത്.എന്നാൽ എല്ലാവരും ഒരുപോലെ ഉന്നം വയ്ക്കുന്നത് ആപ്പിൾ മേധാവി ടിം കുക്കിനെയാണ്.എ ഐ വേണ്ടരീതിയിൽ ഉപയോഗപ്പെടുത്താൻ പുതിയ മേധാവിക്ക് സാധിക്കുന്നില്ലെന്നും ആ സ്ഥാനത്തേക്ക് മറ്റൊരാളെ കൊണ്ട് വരേണ്ടതുണ്ടെന്നുമുള്ള അഭിപ്രായങ്ങളും പലരും മുന്നോട്ട് വയ്ക്കുന്നുണ്ട്.

വിശകലന കമ്പനിയായ ലൈറ്റ്‌ഷെഡ് പാര്‍ട്‌ണേഴ്‌സിലെ വാള്‍ട്ടര്‍ പിയസിക് ജോ ഗ്യലോണ്‍ എന്നിവരാണ് ഇപ്പോൾ കുക്കിനെ മാറ്റണമെന്ന വാദവുമായി എത്തിയിരിക്കുന്നത്.മുൻ മേധാവി സ്റ്റീ​വ് ജോ​ബ്‌​സിനേക്കാൾ ഈ സ്ഥാനത്തിന് അർഹൻ കുക്ക് ആണെന്ന് മുൻപ് ഇവർ അഭിപ്രായപ്പെട്ടിരുന്നു.മേധാവിയായി എത്തിയ ശേഷം മികച്ച വിറ്റുവരവും കമ്പനിക്ക് ഉണ്ടായി.എ ഐ കാലഘട്ടത്തിലെ പുതുമ ആപ്പിളിൽ എത്തിയിട്ടില്ലെന്നും, ഒരു വർഷം പരിശ്രമിച്ചിട്ടും വോയ്‌സ് അസിസ്റ്റന്റ് ആയ സിറിക്ക് ഒരു മാറ്റവും കൊണ്ടുവരാനായിട്ടില്ലെന്നും വിമർശകർ പറയുന്നു.ഇതൊക്കെ തന്നെയാണ് പുതിയ ചർച്ചകളിലേക്ക് വഴിവെച്ചിരിക്കുന്നതും. 2024 വേള്‍ഡ്‌വൈഡ് ഡവലപ്പര്‍ കോണ്‍ഫറന്‍സില്‍ സ്മാര്‍ട്ട് സിറിയെ കമ്പനി പരിചയപ്പെടുത്തിയിരുന്നു.എന്നാൽ ഇപ്പോഴും സിറിയുടെ പ്രവർത്തനം കാര്യമായ പുരോഗതി കൈവരിക്കാത്ത അവസ്ഥയിലാണ്.

എ ഐ യുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് പുത്തൻ മാറ്റങ്ങളിലേക്ക് ഇനിയും ചുവട് വച്ചില്ലെങ്കിൽ ആപ്പിളിന് കനത്ത തിരിച്ചടികൾ നേരിടേണ്ടി വരുമെന്നും , കമ്പനി പൂട്ടേണ്ടി സ്ഥിതിയിലാകാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.സ്വന്തമായി എ ഐ നിർമ്മിച്ച് കളം പിടിക്കാൻ ആപ്പിളിന് സമയം ആവശ്യമാണെന്നും അത് വലിയ പരാജയങ്ങൾക്ക് കാരണമാകുമെന്ന് മനസിലാക്കിയതായതിനാൽ ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍എഐ, ഗൂഗള്‍ തുടങ്ങിയ കമ്പനികളുടെ സഹായം ആപ്പിൾ സ്വീകരിച്ചേക്കാമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes