Latest News

ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35ബി; ജൂലൈ 22ന് മടങ്ങും

 ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35ബി; ജൂലൈ 22ന് മടങ്ങും

സാങ്കേതിക തകരാറുകളാൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 ബി ജൂലൈ 22ന് മടങ്ങും. വിമാനം പറക്കാനാവശ്യമായ എല്ലാ പരിശോധനകളും പൂർത്തിയായിട്ടുണ്ട്. ഇനി ബാക്കിയുള്ളത് ബ്രിട്ടീഷ് നാവികസേന മേധാവിയുടെ ഔദ്യോഗിക അനുമതി ലഭിക്കുന്ന മുറയ്ക്ക് വിമാനം തിരികെ ബ്രിട്ടനിലേക്ക് മടങ്ങും.

വിമാനത്തിൽ ഉണ്ടായിരുന്ന ഹൈഡ്രോളിക് സംവിധാനത്തിലെയും ഓക്സിലറി പവർ യൂണിറ്റിലെയും തകരാറുകൾ ബ്രിട്ടനിൽ നിന്നെത്തിയ സാങ്കേതിക വിദഗ്ധർ പരിഹരിച്ചു. എൻജിൻ്റെ കാര്യക്ഷമതയും വിശദമായി പരിശോധിച്ചതായും ഇത് പ്രവർത്തനക്ഷമമാണെന്നും അധികൃതർ അറിയിച്ചു.

തകരാറുകൾ പരിഹരിക്കാൻ കഴിഞ്ഞ ഞായറാഴ്ച ബ്രിട്ടനിൽ നിന്ന് എത്തിയ വിദഗ്ധ സംഘം എയർബസ് എ400എം വിമാനത്തിലായിരുന്നു എത്തിയത്. പ്രത്യേക പരിശീലനം നേടിയ എൻജിനീയർമാരാണ് സംഘത്തിലുണ്ടായിരുന്നത്.

ജൂൺ 14നാണ് എഫ്-35 യുദ്ധവിമാനം ഇന്ധനം തീർന്നതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. അറബിക്കടലിൽ നടക്കുന്ന സൈനിക അഭ്യാസപരിപാടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയുടെ ആകാശമേഖല ഉപയോഗിച്ചുകൊണ്ടായിരുന്നു വിമാനത്തിന്റെ യാത്ര.

Tag: British fighter jet F-35B to return on July 22

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes