Latest News

നിമിഷപ്രിയയുടെ മോചനശ്രമം: ആറംഗ നയതന്ത്ര സംഘം നിയോഗിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയില്‍

 നിമിഷപ്രിയയുടെ മോചനശ്രമം: ആറംഗ നയതന്ത്ര സംഘം നിയോഗിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയില്‍

വധശിക്ഷ വിധിക്കപ്പെട്ട യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ആറംഗ നയതന്ത്ര സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ‘സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍’ സുപ്രീം കോടതിയില്‍.

സംഘത്തിൽ രണ്ട് ആക്ഷൻ കൗൺസിൽ അംഗങ്ങളും, കാന്തപുരം അബൂബക്കർ മുസ്‌ലിയാറിന്റെ രണ്ടു പ്രതിനിധികളും, കേന്ദ്രം നിർദേശിക്കുന്ന രണ്ട് ഉദ്യോഗസ്ഥരും ഉള്‍പ്പെടണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു. അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ.ആര്‍ (നിയമോപദേഷ്ടാവ്), കുഞ്ഞമ്മദ് കൂരാച്ചുണ്ട് (ട്രഷറര്‍), അന്താരാഷ്ട്ര ഇടപെടലുകളിലെ പരിചയമുള്ള അഡ്വ. ഹുസൈന്‍ സഖാഫി, യമൻ ബന്ധമുള്ള ഹാമിദ് എന്നിവരാണ് സംഘത്തിലെ പ്രധാന പ്രതിനിധികൾ.

തലാല്‍ അബ്ദുള്‍ മഹ്ദിയുടെ കുടുംബത്തെ നേരിൽ കണ്ട് മാപ്പ് അപേക്ഷിച്ച് ദിയാധന ചര്‍ച്ചകള്‍ നടത്താനാണ് സംഘം നിയോഗിക്കേണ്ടതെന്ന് കൗൺസിൽ വ്യക്തമാക്കുന്നു. കേസ് സുപ്രീം കോടതി ജസ്റ്റിസ് വിക്രം നാഥിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് പരിഗണിച്ചത്. രാവിലെ 10.30ന് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി കേസ് കോടതിയിൽ ഉന്നയിക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിരുന്നു. വധശിക്ഷ തൽക്കാലം മാറ്റിവെച്ചത് സംബന്ധിച്ച വിവരവും കോടതി മുമ്പാകെ കേന്ദ്രവും ആക്ഷൻ കൗൺസിലും ഉന്നയിക്കും.

അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷക്കുമായി യമനിൽ ദിയാധനത്തിനായി കുടുംബവുമായി ചർച്ചകളിലാണെന്ന റിപ്പോർട്ടുകൾ തിരസ്കരിച്ചിരിക്കുകയാണ് തലാലിന്റെ സഹോദരൻ ഫത്താഹ് അബ്ദുള്‍ മഹ്ദി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇതുസംബന്ധിച്ച് പ്രതികരിച്ചത്. തങ്ങളുടെ കുടുംബം ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും, നിമിഷയുടെ വധശിക്ഷ കുടുംബത്തിന്റെ അവകാശമാണെന്നും, അത് നടപ്പാക്കണം എന്ന നിലപാടിലാണ് തങ്ങൾ ഉറച്ച് നിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ മാധ്യമങ്ങൾ, പ്രത്യേകിച്ച് കേരളത്തിലെ മാധ്യമങ്ങൾ, കുറ്റക്കാരിയായ നിമിഷയെ നിരപരാധിയായി ചിത്രീകരിക്കുന്നതിൽ തൃപ്തിയില്ലെന്നും ഫത്താഹ് കുറ്റപ്പെടുത്തി.

2024 ജൂലൈ 16നാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. എന്നാല്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാരുടെ നേതൃത്വത്തിലുള്ള ഇടപെടലിന്റെ അടിസ്ഥാനത്തിൽ യമൻ അധികൃതർ ശിക്ഷ താൽക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവിൽ ഗ്രാൻഡ് മുഫ്തിയുടെ പേരും ഉൾപ്പെടുത്തിയിരുന്നു.

Tag: Nimishapriya’s release attempt: Action Council asks Supreme Court to appoint a six-member diplomatic team

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes