വൈഭവിയുടെ സംസ്കാരം ദുബായിൽ പൂർത്തിയായി; വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മകൾ വൈഭവിയുടെ സംസ്കാരം പൂർത്തിയായി. ദുബായ് ജബൽ അലി ന്യൂസോണാപൂരിലെ പൊതുശ്മശാനത്തില്‍ യുഎഇ സമയം വൈകിട്ട് 4 മണിക്കാണ് സംസ്കാരം നടന്നത്. വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കാനാണ് തീരുമാനം. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
രണ്ട് കുടുംബങ്ങളും പങ്കെടുത്ത സംസ്കാര ചടങ്ങിൽ വൈകാരികമായ നിമിഷങ്ങളാണുണ്ടായത്. നിതീഷും കുടുംബവും വിപഞ്ചികയുടെ കുടുംബവും ചടങ്ങിൽ പങ്കെടുത്തു. വിപഞ്ചികയുടെ സഹോദരൻ ആദ്യമായിട്ടാണ് കുഞ്ഞിനെ കാണുന്നത്. ഇതുവരെ സഹോദരൻ കുഞ്ഞിനെ കണ്ടിട്ടുണ്ടായിരുന്നില്ല. കുഞ്ഞിന്റെ മൃതദേഹം ഷാർജയിൽ തന്നെ സംസ്കരിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചത് നിതീഷ് തന്നെയായിരുന്നു. ഹൈന്ദവ ആചാരപ്രകാരമാണ് സംസ്കാരം നടന്നത്. വിപഞ്ചികയുടെ മൃതദേഹം ഷാർജ ഫോറൻസിക് വിഭാഗത്തിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്.
ജൂലൈ 9നാണ് കൊല്ലം ചന്ദനത്തോപ്പ് രജിത ഭവനിൽ മണിയന്റെയും ഷൈലജയുടെയും മകൾ വൈഭവി എന്നിവരെ ഷാര്‍ജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് നിതീഷിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്ന് വിപഞ്ചിക ജീവനൊടുക്കിയതാണെന്ന ആരോപണം ഉയർന്നതോടെയാണ് സംസ്കാരം നീണ്ടുപോയത്. കുട്ടിയുടെ അച്ഛനും അമ്മയുടെ ബന്ധുക്കളും തമ്മിൽ ധാരണയായതോടെയാണ് സംസ്കാരത്തിനുള്ള തടസങ്ങൾ നീങ്ങിയത്.