Latest News

അക്ഷയ് കുമാർ ഒരുക്കിയ ഇൻഷുറൻസ് പദ്ധതിയിൽ ഇനി ബോളിവുഡ് സ്റ്റണ്ട് ആർട്ടിസ്റ്റുകൾക്ക് സുരക്ഷ ഉറപ്പ്: സംവിധായകൻ വിക്രം സിങ് ദഹിയയുടെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു

 അക്ഷയ് കുമാർ ഒരുക്കിയ ഇൻഷുറൻസ് പദ്ധതിയിൽ ഇനി ബോളിവുഡ് സ്റ്റണ്ട് ആർട്ടിസ്റ്റുകൾക്ക് സുരക്ഷ ഉറപ്പ്: സംവിധായകൻ വിക്രം സിങ് ദഹിയയുടെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു

പാ. രഞ്ജിത്തിന്റെ ചിത്രം വേട്ടുവത്ത് ചിത്രീകരണത്തിനിടെ സ്റ്റണ്ട് മാസ്റ്റർ എസ്. മോഹൻരാജ് അപകടത്തിൽപ്പെട്ട് മരിച്ച സംഭവത്തെത്തുടർന്ന്, സിനിമാ മേഖലയിൽ സംഘട്ടന കലാകാരൻമാരുടെ സുരക്ഷയെക്കുറിച്ച് വലിയ ചര്‍ച്ചകളുണ്ടായിരുന്നു.

ഇപ്പോൾ, ബോളിവുഡ് സംവിധായകൻ വിക്രം സിംഗ് ദഹിയ നൽകിയ ഒരു വെളിപ്പെടുത്തലാണ് സിനിമാ ലോകത്ത് വീണ്ടും ശ്രദ്ധ ആകർഷിക്കുന്നത്. “ബോളിവുഡിലെ ഏകദേശം 650 മുതൽ 700 വരെ സ്റ്റണ്ട് കലാകാരന്മാർക്ക് ഇന്‍ഷുറൻസ് സൌകര്യം നിലവിലുണ്ട്. ഇതിനു പിന്നിൽ അക്ഷയ് കുമാറാണ്,” എന്നും ദഹിയ പറഞ്ഞു.

സെറ്റിലോ പുറത്തോ സ്റ്റണ്ട് ആർട്ടിസ്റ്റുകൾക്ക് പരിക്ക് സംഭവിച്ചാൽ, ഏകദേശം 5.5 ലക്ഷം രൂപവരെ സൗജന്യ ചികിത്സ ലഭിക്കും.

അപകടമരണത്തിന് സംഭവിച്ചതായാൽ, കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിക്കും.

“മുൻപ് ഇത്തരമൊരു ഇൻഷുറൻസ് സൗകര്യം ഉണ്ടായിരുന്നില്ല. അക്ഷയ് കുമാർ മാത്രമല്ല, പദ്ധതിക്ക് ആവശ്യമായ ധനസഹായവും അദ്ദേഹം തന്നെയാണ് ഉറപ്പാക്കിയതെന്ന്” ദഹിയ പറഞ്ഞു.

ഇൻഷുറൻസ് പദ്ധതി 2017-ൽ ആരംഭിച്ചതാണെന്നും, കഴിഞ്ഞ ഏഴ്–എട്ട് വർഷങ്ങളായി അക്ഷയ് കുമാർ തന്റെ സ്വന്തം ചെലവിൽ പദ്ധതിയെ നിലനിർത്തുകയാണ് ചെയ്തിരിക്കുന്നത് എന്നും മൂവി സ്റ്റണ്ട് ആർട്ടിസ്റ്റ്‌സ് അസോസിയേഷന്റെ ജനറൽ സെക്രട്ടറി അജാസ് ഖാൻ വ്യക്തമാക്കി.

“ഇത് നിരവധി സ്റ്റണ്ട് കലാകാരന്മാർക്ക് ജീവിതത്തിൽ മാറ്റം കൊണ്ടുവന്നു. ആൾക്കൂട്ടത്തിൽ മറഞ്ഞുപോകുന്ന ആർട്ടിസ്റ്റുകൾക്ക് അക്ഷയ് ക്കുമാർ നൽകിയ ഈ പിന്തുണ അനശ്വരമാണ്” എന്നാണ് അജാസ് ഖാന്റെ പ്രതികരണം.

സിനിമാ സെറ്റുകളിൽ പതിവായി അപകടസാധ്യതകൾ നേരിടുന്ന കലാകാരന്മാരുടെ സുരക്ഷക്കായി രൂപപ്പെടുത്തിയ ഈ ഇൻഷുറൻസ് പദ്ധതി മറ്റു സിനിമാ വ്യവസായങ്ങളിലേക്കും പ്രചോദനമാകുമോ എന്ന് ഇപ്പോൾ ചർച്ചയാകുകയാണ്.

Tag: Bollywood stunt artists will now be guaranteed safety under the insurance scheme set up by Akshay Kumar: Director Vikram Singh Dahiya’s revelation is a topic of discussion

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes