മലയാളിയായ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ
ന്യൂഡൽഹി: മലയാളിയായ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അസമിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ. കൊട്ടാരക്കര സ്വദേശി പ്രശാന്ത് കുമാർ (39) ആണ് മരിച്ചത്. അസമിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ജോലിചെയ്യുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് ഡൽഹിയിൽ എത്തിക്കും. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.