Latest News

എഡിജിപി അജിത് കുമാറിനെതിരെ നടപടി; പേരിനു മാത്രം മാറ്റിയതിലും വിവാദം കനക്കുന്നു

 എഡിജിപി അജിത് കുമാറിനെതിരെ നടപടി; പേരിനു മാത്രം മാറ്റിയതിലും വിവാദം കനക്കുന്നു

തിരുവനന്തപുരം: വൻ പ്രതിഷേധത്തിനു ഒടുവിലാണ് എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടി എടുത്തത്. എന്നാൽ പേരിനു മാത്രം മാറ്റിയെന്ന ആരോപണത്തിൽ വിവാദം കനക്കുകയാണ്. എഡിജിപിയുടെ വീഴ്ച ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് ഉണ്ടായിട്ടും അതൊന്നും പറയാതെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വർത്താകുറിപ്പ് ഇറക്കിയത്. ഇന്നലെ രാത്രി സെക്രട്ടറിയേറ്റിലെത്തിയാണ് എംആർ അജിത് കുമാറിൻ്റെ മാറ്റം മുഖ്യമന്ത്രി ഫയലിൽ കുറിച്ചത്. ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാനും സായുധ ബറ്റാലിയന്റെ ചുമതല നിലനിർത്താനും ഫയലിൽ എഴുതിയ ശേഷം മുഖ്യമന്ത്രി അത് പ്രൈവറ്റ് സെക്രട്ടറിക്ക് കൈമാറുകയായിരുന്നു. 

എഡിജിപിയെ മാറ്റിയ രീതിയിൽ എൽ‍ഡിഎഫ് ഘടകകക്ഷികൾക്കും അതൃപ്തിയുണ്ടെന്നാണ് വിവരം. നടപടി വൈകിപ്പോയെന്ന് സിപിഐയും ആർജെഡിയും പറയുന്നു. പേരിനുള്ള മാറ്റത്തിന് എന്തിനു ഒരു മാസമെന്നാണ് ചോദ്യം ഉയരുന്നത്. അതേസമയം, മനോജ് എബ്രഹാമിന് ഉടൻ ഇൻ്റലിജൻസ് ഒഴിയാൻ ആകില്ല. നിയമസഭ സമ്മേളനം നടക്കുന്നതിനാൽ പകരം ചുമതല നൽകാതെ ഒഴിയാൻ ആവില്ല. അടിയന്തര പ്രമേയങ്ങളിലെ മറുപടിയും സഭ ചോദ്യങ്ങളുടെ മറുപടിയും ഒക്കെ തയാറാവേണ്ട സമയത്ത് ഇൻ്റലിജൻസ് മേധാവിയെ മാറ്റുക എളുപ്പമല്ല. എംആർ അജിത്കുമാർ ക്രമസമാധാന ചുമതലയിലേക്ക് വീണ്ടും എത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം. 

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes