Latest News

‘പോരാട്ടം തുടരും’: ആക്ടിവിസ്റ്റ് ഗ്രേറ്റ തുംബർഗ് പാരിസിലെത്തി

 ‘പോരാട്ടം തുടരും’: ആക്ടിവിസ്റ്റ് ഗ്രേറ്റ തുംബർഗ് പാരിസിലെത്തി

പാരിസ്: ഇസ്രായേൽ തട്ടിക്കൊണ്ടുപോയ ഫ്രീഡം ഫ്ലോട്ടില കപ്പലിലെ ആക്ടിവിസ്റ്റ് ഗ്രേറ്റ തുംബർഗിനെ പാരിസിലേക്ക് തിരിച്ചയച്ചു. ഫ്രീഡം ഫ്ലോട്ടില കപ്പലിലെ നാല് ആക്ടിവിസ്റ്റുകളെയാണ് ഇസ്രായേൽ സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചത്. പാരിസിലെ ചാൾസ് ഡി ഗല്ലെ എയർപോർട്ടിൽ ഇറങ്ങിയ ഗ്രേറ്റ തുംബർഗ് പോരാട്ടം ഇനിയും തുടരുമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. “നിയമവിരുദ്ധമായി ഇസ്രായേൽ ഞങ്ങളെ തട്ടി കൊണ്ടുപോയി തടവിലാക്കി. അവിടെ ഇനിയും തുടരുന്നവരുണ്ട്. അവരുടെ കാര്യം അനിശ്ചിതത്വത്തിലാണ്. ഗസ്സയിലെത്തി അവിടെയുള്ളവർക്ക് സഹായം വിതരണം ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. കഴിയുന്നതെല്ലാം ഇനിയും ചെയ്യാൻ ശ്രമിക്കും. ഫലസ്തീനികൾക്കുള്ള ഞങ്ങളുടെ വാഗ്ദാനമാണിത് – ഗ്രേറ്റ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes