വിമാനം തകർന്ന് വീണത് ഞെട്ടിച്ചു: അദാനി

വിമാന അപകടം ആഴമായി ഞെട്ടിച്ചതായും, സംഭവത്തിൽ അഗാധ ദുഃഖം അനുഭവപ്പെടുന്നതായും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
“ഈ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ഞങ്ങളുടെ ഹൃദയത്തിൽനിന്നും ആദരാഞ്ജലികൾ അർപ്പിക്കുന്നു. ദുഃഖത്തിൽ ഉള്ള കുടുംബങ്ങൾക്ക് മുഴുവൻ പിന്തുണ നൽകുന്നതിന് അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുകയാണ്,”- ഗൗതം അദാനി അറിയിച്ചു.