അഹമ്മദാബാദ് വിമാനപകടം: മരണം 265 ആയി, 24 പേർ ബി ജെ കോളേജ് വിദ്യാർത്ഥികൾ

അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ മരണം സ്ഥിരീകരിച്ചവരുടെ എണ്ണം 265 ആയി ഉയർന്നു. ഇവരിൽ 24 പേർ ബിജെ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളാണ്, ഇവർ വിമാനത്തിൽ ഉണ്ടായിരുന്നില്ല. ഹോസ്റ്റൽ കെട്ടിടത്തിൽ വിമാനം ഇടിച്ചുണ്ടായ സ്‌ഫോടനത്തിലാണ് ജീവൻ നഷ്ടപ്പെട്ടത്. അപകടത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് ഗുരുതരമായ പരിക്കുകളേറ്റിട്ടുണ്ട്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.