അഹമ്മദാബാദ് വിമാനാപകടം: വിമാനത്തിന്റെ അവശിഷ്ട്ടങ്ങൾ നീക്കി തുടങ്ങി

അഹമ്മദാബാദ് വിമാനാപകടത്തിൽ കത്തിത്തകർന്ന എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനത്തിന്റെ അവശിഷ്ടങ്ങൾ നീക്കി തുടങ്ങി. വിമാനത്തിന്റെ ഭാഗങ്ങൾ ഗുജറാത്ത് സ്റ്റേറ്റ് ഏവിയേഷൻ ഇൻഫ്രാസ്ട്രക്ചർ കമ്പനി ഓഫീസിലേക്കാണ് മാറ്റുന്നത്. അഹമ്മദാബാദ് വിമാനാപകടത്തിൽ നിന്നുള്ള വിമാനാവശിഷ്ടങ്ങൾ എയർക്രാഫ്റ്റ് ആക്‌സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB)യുടെ മേൽനോട്ടത്തിലാകും സൂക്ഷിക്കുക. മുഴുവൻ ഭാഗങ്ങളും നീക്കം ചെയ്യാൻ 48 മുതൽ 72 മണിക്കൂർവരെ വേണ്ടിവരുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇന്ത്യൻ അന്വേഷണ സംഘത്തിന് പുറമെ യുഎസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും (NTSB) അപകടത്തിൽ വിശദമായ അന്വേഷണം നടത്തുകയാണ്.