അഹമ്മദാബാദ് വിമാനപകടം: അന്വേഷണത്തിനായി ബോയിങ് അധികൃതർ ഇന്ത്യയിൽ

അഹമ്മദാബാദ്: എയർ ഇന്ത്യ വിമാന അപകടം അന്വേഷിക്കാൻ ബോയിങ് വിദഗ്ധർ ഇന്ത്യയിൽ എത്തി. അന്വേഷണത്തിനായി ഉടൻ അപകടസ്ഥലം സന്ദർശിക്കും. ബോയിങ് 787-8 ഡ്രീംലൈനർ ജൂണിൽ പരിശോധനകൾക്ക് വിധേയമായിരുന്നതായി അധികൃതർ അറിയിച്ചു. അടുത്തഘട്ട പരിശോധന ഡിസംബറിൽ ആരംഭിക്കാനും തീരുമാനിച്ചിരുന്നു എന്ന് എയർലൈൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഎ റിപ്പോർട്ട് ചെയ്തു.
ജൂൺ 12ന് ഉണ്ടായ അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന 241 പേരടക്കം 270 പേർ മരിച്ചിരുന്നു.