അഹമ്മദാബാദ് വിമാനദുരന്തം: ബ്ലാക്ക് ബോക്‌സില്‍നിന്നുള്ള ഡാറ്റ ഡൗണ്‍ലോഡ് ചെയ്തു

ന്യൂഡൽഹി: അഹമ്മദാബാദിലെ വിമാന ദുരന്തവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ അടങ്ങിയ ബ്ലാക്ക് ബോക്സിന്റെ ഡാറ്റ ഡൗൺലോഡ് ചെയ്തു. വിമാനത്തിന്റെ മുൻഭാഗത്ത് നിന്ന് കണ്ടെത്തിയ ബ്ലാക്ക് ബോക്സിൽ നിന്നും വിവരങ്ങൾ വീണ്ടെടുത്തതായും ഡൗൺലോഡ് ചെയ്‌തതായും വ്യോമയാന മന്ത്രാലയം അറിയിച്ചു. ബ്ലാക്ക് ബോക്സിന്റെ മെമ്മറി മൊഡ്യൂൾ പൂർണമായി ലഭ്യമാക്കിയതായും കേന്ദ്ര സർക്കാർ വ്യക്തമാക്കി. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് ജൂണ്‍ 13-ന് സ്ഥലത്തുനിന്ന് കണ്ടെടുത്തിരുന്നു. വിമാനം തകര്‍ന്നുവീണ കോളേജ് ഹോസ്റ്റലിന്റെ മേല്‍ക്കൂരയില്‍നിന്നാണ് ബ്ലാക്ക്ബോക്സ് കണ്ടെത്തിയത്.