Latest News

അഹമ്മദാബാദ് വിമാന ദുരന്തം: ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതെന്ന് പ്രാഥമിക റിപ്പോർട്ട്

 അഹമ്മദാബാദ് വിമാന ദുരന്തം: ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതെന്ന് പ്രാഥമിക റിപ്പോർട്ട്

അഹമ്മദാബാദ് വിമാന ദുരന്തം വിമാനം ടേക്ക് ഓഫ് ചെയ്ത് സെക്കന്റുകൾക്കുള്ളിൽ രണ്ട് എഞ്ചിനുകളും പ്രവർത്തനരഹിതമായി. എഞ്ചിനിലേക്കുള്ള ഇന്ധന സ്വിച്ചുകൾ ഓഫായെന്ന് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) 15 പേജുള്ള പ്രാഥമിക റിപ്പോർട്ട്. എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം പറന്നുയർന്ന ഉടൻ, ഇന്ധന നിയന്ത്രണ സ്വിച്ചുകൾ RUN-ലിൽ നിന്ന് CUTOFF-ലേക്ക് മാറുകയായിരുന്നു. ഇതോടെ എഞ്ചിനുകൾക്ക് ഇന്ധന വിതരണം നിലക്കുകയും രണ്ട് എഞ്ചിനുകളും പ്രവർത്തനം നിർത്തുന്ന സ്ഥിതിയിലേക്ക് വിമിനത്തിന്റെ നിലമാറുകയുമായിരുന്നു.

പൈലറ്റും സഹപൈലറ്റും തമ്മിൽ സംഭവിച്ച സംവാദം കോക്പിറ്റ് ഓഡിയോ റെക്കോർഡിൽ ശേഖരിച്ചിട്ടുണ്ട്. ഇന്ധന നിയന്ത്രണ സ്വിച്ച് ആരാണ് ഓഫ് ചെയ്തതെന്ന് പൈലറ്റിന്റെ ചോദ്യം, അതിനെ പിന്തുണച്ച് “ഓഫ് ചെയ്തിട്ടില്ല” എന്ന സഹപൈലറ്റിന്റെ മറുപടി – ഇവ വിമാനം ആകാശത്തേക്ക് ഉയർന്ന ഉടൻ നടക്കുന്നു. അതേസമയം, അഞ്ച് സെക്കൻഡിനുള്ളിൽ രണ്ട് സ്വിച്ചുകളും കട്ട് ഓഫിലേക്ക് മാറുകയും വിമാനത്തിന്റെ ത്രസ്റ്റ് നഷ്ടപ്പെടുകയും ചെയ്തു.

വിമാനം പറന്നുയർന്ന് 32 സെക്കൻഡുകൾക്കകം അപകടം സംഭവിച്ചത്. 180 നോട്ട് വേഗതയിലായിരുന്ന വിമാനത്തിന് ഇന്ധന വിതരണം നിലച്ചതോടെ വേഗതയും ഉയരവും പെട്ടെന്ന് കുറയുകയും, നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു.

വിമാനത്തിൻ്റെ എഞ്ചിനുകൾ പ്രവർത്തനരഹിതമാകുന്നതിനിടയിൽ ‘റാം എയർ ടർബൈൻ’ (RAT) സജീവമാകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. താത്കാലിക വൈദ്യുതി ഉറവിടമായ RAT സാധാരണയായി ഊർജ്ജ വിതരണം നിലച്ചപ്പോൾ മാത്രം പ്രവർത്തിക്കും – ഇതും എഞ്ചിൻ സ്റ്റോപ്പേജ് സ്ഥിരീകരിക്കുന്നു. RUN-ലേക്ക് സ്വിച്ചുകൾ തിരികെ മാറ്റിയെങ്കിലും, രണ്ട് എഞ്ചിനുകളിൽ എഞ്ചിൻ 2 മാത്രം താൽക്കാലികമായി പ്രവർത്തനം കൈവരിച്ചു. എങ്കിലും, എഞ്ചിൻ 1 വീണ്ടും ത്രസ്റ്റ് നൽകാൻ പരാജയപ്പെട്ടു. ഇതോടെ വിമാനം താഴേക്കു പതിക്കാൻ ഇടയായി.

ജൂൺ 12-ന് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്ക് പുറപ്പെട്ട എഐ171 വിമാനം, ആകാശത്തേക്ക് ഉയർന്നതിന് പിന്നാലെ ബെ ജെ മെഡിക്കൽ കോളജ് ഹോസ്റ്റലിലേക്കാണ് ഇടിച്ചുകയറിയത്. 241 യാത്രക്കാരിൽ 240 പേരും മരിച്ചു. ഹോസ്റ്റലിലെ 19 പേരും അപകടത്തിൽ മരിച്ചു. മലയാളിയായ യാത്രക്കാരിയായ രഞ്ജിതയും സംഭവത്തിൽ മരിച്ചു.

Tag: Ahmedabad plane crash: Initial report says fuel control switch went off

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes