അഹമ്മദാബാദ് വിമാന അപകടം; അപകടത്തിന് നിമിഷങ്ങൾക്ക് മുമ്പ് പൈലറ്റിൻ്റെ മെയ്ഡേ കോൾ

ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകർന്നുവീഴുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് വിമാനത്തിന്റെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിലേക്ക് മെയ്ഡേ കോൾ ( വളരെ അടിയന്തര സാഹചര്യത്തിൽ വിമാനം അപകടത്തിലാണെന്ന് അറിയിക്കുന്ന സന്ദേശം) ചെയ്തതായി റിപ്പോർട്ട്. പ്രതികൂല കാലാവസ്ഥ മൂലമുള്ള അടിയന്തര സാഹചര്യം, യന്ത്രത്തകരാർ, തെറ്റായി പ്രവർത്തിക്കുന്ന ഘടനാപരമായ വിഷയം, മെഡിക്കൽ എമർജൻസി തുടങ്ങിയ ഘട്ടങ്ങളിലാണ് പൈലറ്റ് മെയ്ഡേ കോൾ ചെയ്യുക.
അഹമ്മദാബാദ് വിമാനാപകടത്തിന്റെ ദുഃഖ സൂചകമായി സോഷ്യല്‍മീഡിയയില്‍ പ്രൊഫെെൽ ചിത്രങ്ങൾ എയര്‍ ഇന്ത്യ കറുപ്പ് നിറമാക്കി.
അത്സമയം, അപകടം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സിവില്‍ ഏവിയേഷന്‍ മന്ത്രി റാം മോഹന്‍ നായിഡു എന്നിവരുമായി സംസാരിച്ചു. ഇരുവരോടും അഹമ്മദാബാദിലേക്ക് തിരിക്കാനും സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കാനും ആവശ്യപ്പെട്ടു.