അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് എയർ ഇന്ത്യ 25 ലക്ഷം രൂപ നൽകും

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇടക്കാല സഹായമായി എയർ ഇന്ത്യ 25 ലക്ഷം രൂപ വീതം നൽകുമെന്ന് കമ്പനി അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ച ഒരു കോടി രൂപ നഷ്ടപരിഹാരത്തിന് പുറമേയാണിത്.
ദുരന്തത്തിൽപ്പെട്ടവരുടെ ബന്ധുക്കളെ സഹായിക്കാൻ 200 ഓളം ജീവനക്കാരെ നിയോഗിച്ചതായി എയർ ഇന്ത്യ വ്യക്തമാക്കി. ഡിജിസിഎ നിർദേശിച്ച സുരക്ഷാ പരിശോധനകൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.