അന്‍വറിന് പിന്നില്‍ അന്‍വര്‍ മത്രം: എംവി ഗോവിന്ദന്
തിരുവനന്തപുരം: അന്‍വറിന് പിന്നില്‍ അന്‍വര്‍ മത്രമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്.പിവി അന്‍വറിന് പിന്നില്‍ സിപിഐഎമ്മില്ലെന്നും എംവി ഗോവിന്ദന് പറഞ്ഞു.എഡിജിപിക്കെതിരായി പിവി അന്‍വര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് പാര്‍ട്ടി പിന്തുണ ഇല്ലെന്നും അദ്ദേഹം. എഡിജിപിക്കെതിരായ അന്വേഷണം പുരോഗമിക്കുകയണെന്നും അന്വേഷണം അട്ടിമറിക്കാനാകില്ലെന്നും കൃത്യമായിട്ടുള്ള അന്വേഷണം നടക്കുമെന്നും എംവി ഗോവിന്ദന് വ്യക്തമാക്കി. കേരളത്തില്‍ എംഎല്‍എയും എംപിയെയും ബിജെപിക്ക് നല്‍കിയത് കോണ്‍ഗ്രസാണെന്ന് എംവി ഗോവിന്ദന് വിമര്‍ശിച്ചു. കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് എംപി ബിജെപിയില്‍ ചേരാന്‍ പോകുന്നു എന്ന ഇന്ത്യന്‍ എക്സ്പ്രസിന്റെ വാര്‍ത്തയ്ക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോണ്‍ഗ്രസ്സ് നേതാവ് പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലില്‍ ആണ് ബിജെപി.