ആറന്മുള വള്ളസദ്യ ഈ മാസം 13 മുതൽ ആരംഭിക്കും

ആറന്മുള വള്ളസദ്യ ഈ മാസം 13 മുതൽ ഒക്ടോബർ 2 വരെ നടക്കും. പള്ളിയോട സേവാ സംഘവും തിരുവിതാകൂർ ദേവസ്വം ബോർഡും സംയുക്തമായാണ് ആറന്മുള ക്ഷേത്രത്തിൽ വള്ളസദ്യ വഴിപാടു നടത്തുന്നത്. ആകെ 500 വള്ളസദ്യകൾ നടത്താനാണ് ലക്ഷ്യം. ഇതുവരെ 390 സദ്യകളുടെ ബുക്കിങ് കഴിഞ്ഞതായി ഭാരവാഹികൾ പറഞ്ഞു. ഒരു ദിവസം 120 പേർക്കു സദ്യ ഒരുക്കിയിട്ടുണ്ട്. ബുക്കിങ് ആരംഭിച്ചു.
15 സദ്യാലയങ്ങളാണ് ക്രമീകരിച്ചിട്ടുണ്ട്. ആകെ 15 സദ്യ കോൺട്രാക്ടർമാരാണ് സദ്യ ഒരുക്കുന്നത്. 44 വിഭവങ്ങൾ ഇലയിൽ വിളമ്പുമ്പോൾ 20 വിഭവങ്ങൾ പാടി ചോദിക്കുന്ന മുറയ്ക്ക് വഴിപാടുകാരൻ ഇലയിൽ വിളമ്പുന്നു. പാസ് മുഖേനയാണ് പ്രവേശനം. സദ്യയിൽ പങ്കെടുക്കുന്നവർക്ക് സദ്യയുടെ പ്രത്യേകതകൾ അറിയുന്നതിന് വഞ്ചിപ്പാട്ട് സംഘം വിഭവങ്ങൾ പാടി ചോദിക്കുന്ന രീതിയും ഒരുക്കിയിട്ടുണ്ട്.
ഹൈക്കോടതി വിധി പ്രകാരം സദ്യയുടെ നടത്തിപ്പിന്റെ മേൽനോട്ടത്തിനായി നിർവഹണ സമിതി നിലവിൽ വന്നു. സ്പെഷൽ പാസ് സദ്യ ഈ മാസം ആഴ്ചയിൽ 5 ദിവസം നടത്തും. ബുക്കിങിനായി www.aranmulaboatrace.comഅല്ലെങ്കിൽ, 8281113010 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
തിരുവോണത്തോണി വരവ് സെപ്റ്റംബർ 5, ഉത്തൃട്ടാതി ജലമേള സെപ്റ്റംബർ 9, അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബർ 14 തീയതികളിലായി നടക്കും. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ നടത്തുന്ന പഞ്ചപാണ്ഡവ ക്ഷേത്രയാത്രയിലൂടെയും വള്ളസദ്യയിൽ പങ്കെടുക്കാവുന്നതാണ്.
ടൂർ പാക്കേജ് ഓപ്പറേറ്റർമാർ വഴിയുള്ള ആറന്മുള വള്ളസദ്യ ബുക്കിങ്ങിന് ഇത്തവണ അനുമതിയില്ല.
Tag: Aranmula Vallasadya will start from the 13th of this month