ആർച്ച് ബിഷപ്പ് മാർ അപ്രേം മെത്രോപോലീത്തയുടെ സംസ്ക്കാരം വ്യാഴാഴ്ച്ച

തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ആർച്ച് ബിഷപ്പ് മാർ അപ്രേം മെത്രോപോലീത്തയുടെ സംസ്കാരം വ്യാഴാഴ്ച നടക്കും. ഉച്ചയ്ക്ക് 1 മണിക്ക് തൃശൂർ കുരുവിളയച്ചൻ പള്ളിയിൽയാണ് സംസ്ക്കാരം. അടുത്ത രണ്ട് ദിവസങ്ങളിലായി പൊതുദർശനത്തിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെ അദ്ദേഹം അന്തരിച്ചു. വയസ്സ് 85. 28-ാം വയസ്സിൽ മെത്രാപ്പോലീത്തയായി നിയമിതനാകുമ്പോൾ, ഭാരതത്തിലെ ക്രൈസ്തവ സഭാ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാനായിരുന്നു അദ്ദേഹം. ഒടുവിലായി ചുമതലകളിൽ നിന്ന് വിരമിച്ചിരുന്നു.