ക്ഷേത്രദർശനത്തിനിടെ ജയസൂര്യയുടെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തതായി പരാതി

നടൻ ജയസൂര്യയുടെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തതായി പരാതി. കൊട്ടിയൂർ ക്ഷേത്രദർശനത്തിന് എത്തിയ ജയസൂര്യയുടെ ചിത്രം പകർത്താൻ ശ്രമിച്ചപ്പോഴായിരുന്നു സംഭവം. ദേവസ്വം ഫോട്ടോഗ്രാഫർ സജീവ് നായർക്കാണ് മർദനമേറ്റത്. ദേവസ്വം ഫോട്ടോഗ്രാഫർ ആണെന്ന് പറഞ്ഞിട്ടും മർദിച്ചെന്നും ഫോട്ടോഗ്രാഫർ ആരോപിച്ചു.